|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >10th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 10th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1972.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ന്യൂനപക്ഷ
വിദ്യാർത്ഥികൾക്കായി ഏതൊക്കെ
സ്കോളർഷിപ്പുകളാണ് വിതരണം
ചെയ്യുന്നതെന്നതെന്ന്
അറിയിക്കുമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം പ്രസ്തുത
സ്കോളർഷിപ്പിനത്തിൽ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
അതിൽ എത്ര തുക
ചെലവഴിച്ചുവെന്നും
അറിയിക്കുമോ;
(
സി )
കേന്ദ്ര
സര്‍ക്കാര്‍ മുഖേന ലഭിക്കുന്ന
സ്കോളര്‍ഷിപ്പുകള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ; പ്രസ്തുത
സ്കോളര്‍ഷിപ്പുകള്‍ക്കായി
2021 മുതല്‍ നാളിതുവരെ എത്ര
തുക ലഭിച്ചുവെന്നും അവയില്‍
എത്ര തുക
അര്‍ഹതപ്പെട്ടവര്‍ക്ക്
നല്‍കിയെന്നും ഓരോ
വര്‍ഷത്തെയും കണക്ക്
ഉള്‍പ്പെടെ വിശദാംശം
നല്‍കുമോ;
(
ഡി )
ഏതെങ്കിലും
സ്കോളര്‍ഷിപ്പ് തുക യഥാസമയം
ചെലവഴിക്കാതെ
ലാപ്സായിട്ടുണ്ടോ; എങ്കില്‍
വിശദാംശം വെളിപ്പെടുത്തുമോ?
1973.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ക്രിസ്ത്യൻ
ന്യൂനപക്ഷ വിഭാഗങ്ങളുടെ
പിന്നാക്കാവസ്ഥ പഠിക്കാൻ
സർക്കാർ നിയോഗിച്ച ജസ്റ്റിസ്
ജെ.ബി. കോശി
അദ്ധ്യക്ഷനായുള്ള കമ്മീഷന്റെ
റിപ്പോർട്ട് സർക്കാറിന്
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
എന്നാണ് ലഭിച്ചത്; വിശദാംശം
നൽകുമോ;
(
ബി )
പ്രസ്തുത
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
റിപ്പോട്ടിന്മേൽ സർക്കാർ
സ്വീകരിച്ച നടപടികൾ
എന്തെല്ലാം; വിശദാംശം നൽകുമോ?
1974.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജസ്റ്റിസ്
ജെ.ബി. കോശി കമ്മീഷൻ
റിപ്പോർട്ടിന്മേൽ ഇതുവരെ
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(
ബി )
കമ്മീഷന്റെ
ശിപാർശകൾ നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1975.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ന്യൂനപക്ഷങ്ങളുടെ
ഉന്നമനത്തിനായി
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികൾ
ഏതൊക്കെയാണ്;വിശദമാക്കാമോ ;
(
ബി )
ന്യൂനപക്ഷ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിക്കൊണ്ടിരിക്കുന്ന
സ്കോളര്‍ഷിപ്പുകള്‍
ഏതൊക്കെയാണെന്ന് തരം തിരിച്ച്
വിശദമാക്കാമോ?
1976.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തില്‍ ന്യൂനപക്ഷ ക്ഷേമ
വകുപ്പ് മുഖേന ഏതൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടന്നുവരുന്നതെന്ന് വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
പി.എം.ജെ.വി.കെ.
പദ്ധതി മുഖേന നടപ്പിലാക്കേണ്ട
പദ്ധതികളുടെ നിലവിലെ സ്ഥിതി
സംബന്ധിച്ച് വിശദ വിവരം
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം
നടപ്പിലാക്കുന്ന വുമണ്‍
ഫെസിലിറ്റേഷന്‍ സെന്ററിന്റെ
പുതുക്കിയ പ്രോജക്ട്
റിപ്പോര്‍ട്ടിന് ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദവിവരം ലഭ്യമാക്കാമോ;
(
ഡി )
പി.എം.ജെ.വി.കെ.
പദ്ധതി പ്രകാരം 2022-23,
2023-24 വര്‍ഷങ്ങളില്‍
ഏതൊക്കെ പദ്ധതികളാണ് ആലപ്പുഴ
മണ്ഡലത്തില്‍
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1977.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പിന്നാക്ക
വിഭാഗ വികസന വകുപ്പ് മുഖേന
നടപ്പാക്കുന്ന കെടാവിളക്ക്
സ്കോളർഷിപ്പ് പദ്ധതിയിൽ
നിന്നും മുസ്ലീം, ക്രിസ്ത്യൻ
വിഭാഗങ്ങളെ
ഒഴിവാക്കിയിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഒന്നു
മുതൽ എട്ടുവരെ ക്ലാസുകളിൽ
പഠിക്കുന്ന
ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട
വിദ്യാര്‍ത്ഥികള്‍ പ്രസ്തുത
സ്കോളര്‍ഷിപ്പ് പദ്ധതി
പ്രകാരം അപേക്ഷകൾ
സമർപ്പിക്കേണ്ടതില്ലെന്ന്
തീരുമാനിച്ചിട്ടുണ്ടോ ;
എങ്കില്‍ ആയതിന്റെ കാരണം
വിശദമാക്കുമോ;
(
സി )
എല്ലാ
പിന്നാക്ക വിഭാഗങ്ങളെയും
ഉൾപ്പെടുത്തി പ്രസ്തുത പദ്ധതി
പുന:ക്രമീകരിക്കാൻ നടപടി
സ്വീകരിക്കുമോ?
1978.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉന്നതവിദ്യാഭ്യാസത്തിന്
ചേരുന്ന മുസ്ലിം
വിദ്യാര്‍ത്ഥികളുടെ എണ്ണം
കുറഞ്ഞുവരുന്നതായും കൊഴിഞ്ഞു
പോകുന്ന വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്
ഉണ്ടാകുന്നുതായുമുള്ള ആള്‍
ഇന്ത്യാ സര്‍വ്വേ ഓഫ് ഹയര്‍
എഡ്യുക്കേഷന്റെ
സ്ഥിതിവിവരക്കണക്കിന്റെ കൂടി
അടിസ്ഥാനത്തിലുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
വിലയിരുത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
സാമ്പത്തിക
പ്രയാസങ്ങള്‍ അനുഭവിയ്ക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
കൂടുതല്‍ സാമ്പത്തിക
സഹായങ്ങളും
സ്കോളര്‍ഷിപ്പുകളും
ഗ്രാന്റുകളും അനുവദിച്ച് ഈ
സാഹചര്യം ഒഴിവാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
1979.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-24
ലെ സംസ്ഥാന ബജറ്റിൽ വിവിധ
പദ്ധതികൾ നടപ്പാക്കുന്നതിനായി
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്
വകയിരുത്തിയിട്ടുള്ള തുകയുടെ
വിനിയോഗം സംബന്ധിച്ച വിശദാംശം
നൽകുമോ; 2024 ജനുവരി 31
വരെയുള്ള വിനിയോഗ ശതമാനം
എത്രയെന്ന് അറിയിക്കാമോ;
(
ബി )
ബഡ്ജറ്റ്
വിഹിതം നഷ്ടപ്പെടുത്താതെ
അനുവദിച്ച തുക മുഴുവൻ 2024
മാർച്ച് 31-നകം
വിനിയോഗിക്കുവാൻ
സാധിക്കുമോയെന്നും അതിനായി
സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്നും
അറിയിക്കാമോ;
(
സി )
സംസ്ഥാന
ന്യൂനപക്ഷ ക്ഷേമ ബോർഡിന്
കീഴിലുള്ള വിവിധ
സ്കോളർഷിപ്പുകൾ ഇതുവരെയും
വിതരണം ചെയ്തിട്ടില്ലെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയതിന്റെ കാരണം
വ്യക്തമാക്കാമോ?
1980.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാരിന്റെ കാലയളവിൽ
നാളിതുവരെ ഓരോ സാമ്പത്തിക
വർഷവും ന്യൂനപക്ഷ
സ്കോളർഷിപ്പിന് വേണ്ടി
വകയിരുത്തിയിട്ടുള്ള തുക
എത്രയാണ്; ചെലവഴിച്ചിട്ടുള്ള
തുക എത്രയാണ്; വിശദാംശങ്ങൾ
ഇനം തിരിച്ചും വർഷം തിരിച്ചും
വ്യക്തമാക്കുമോ;
(
ബി )
ന്യൂനപക്ഷ
സ്കോളർഷിപ്പ് വിതരണത്തിന്റെ
നിലവിലെ സ്ഥിതി എന്താണ്;
നിലവിൽ എത്ര കുടിശിക ഉണ്ട്;
സ്കോളർഷിപ്പ് കുടിശിക
മുഴുവനായി എന്നത്തേക്ക്
വിതരണം ചെയ്യാൻ കഴിയുമെന്ന്
വ്യക്തമാക്കുമോ?
1981.
ശ്രീ.
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ന്യൂനപക്ഷ
ക്ഷേമ വകുപ്പിന് കീഴിൽ
നടപ്പാക്കിയിട്ടുള്ള വിവിധ
പദ്ധതികളിൽ കേന്ദ്ര വിഹിതമായി
എത്ര തുക കുടിശിക
ലഭിക്കാനുണ്ടെന്ന്
ഇനംതിരിച്ചു വ്യക്തമാക്കുമോ;
ഓരോ പദ്ധതിയിലും കുടിശിക
ലഭിക്കാതിരിക്കാൻ
എന്തെങ്കിലും കാരണം ഉണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
യൂട്ടിലൈസേഷൻ
സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട
മറ്റു റിപ്പോർട്ടുകൾ എന്നിവ
സമർപ്പിച്ചിട്ടും കേന്ദ്രം
തുക അനുവദിച്ചു നൽകാത്ത എത്ര
പദ്ധതികളുണ്ട്; അവ ഏതൊക്കെ
പദ്ധതികളാണ്; ഓരോന്നിലും
ലഭിക്കാനുള്ള തുക
എത്രയാണെന്ന് വ്യക്തമാക്കുമോ?
1982.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നടപ്പ്
സാമ്പത്തിക വർഷത്തെ ബജറ്റിൽ
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ
കീഴിലുള്ള വിവിധ
പ്രവൃത്തികൾക്കായി പദ്ധതി
ഇനത്തിൽ അനുവദിച്ചിട്ടുള്ള
തുക എത്രയാണ്; നാളിതുവരെ എത്ര
തുക അനുവദിച്ചു
നൽകിയിട്ടുണ്ട്; എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശങ്ങൾ ഇനം തിരിച്ചു
വ്യക്തമാക്കുമോ?
1983.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇടുക്കി
ജില്ലയില്‍ പ്രധാൻമന്ത്രി
ജൻവികാസ് കാര്യക്രം പദ്ധതിയിൽ
ഉൾപ്പെടുത്തി ഏതെല്ലാം
പദ്ധതികൾക്കാണ് കഴിഞ്ഞ അഞ്ച്
വർഷത്തിനുള്ളിൽ അനുമതി
ലഭിച്ചതെന്ന് അറിയിക്കാമോ;
പ്രസ്തുത പദ്ധതികളുടെ
വിശദാംശങ്ങളും അനുവദിച്ച
തുകയും എത്രയെന്ന് വർഷവും
മണ്ഡലവും തിരിച്ച്
വിശദമാക്കാമോ?
1984.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ന്യൂനപക്ഷ ക്ഷേമ വകുപ്പ്
മുഖേന ഭരണാനുമതി ലഭിച്ച
കുടിവെള്ളം പദ്ധതിയ്ക്കുള്ള
തുക അപര്യാപ്തമായതിനാല്‍
പ്രസ്തുത പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
ബാക്കി തുക കൂടി
അനുവദിക്കണമെന്നാവശ്യപ്പെട്ട്
അപേക്ഷ ലഭിച്ചിട്ടുണ്ടോ;
(
ബി )
എങ്കില്‍
ചെലവഴിക്കാൻ ബാക്കിയുള്ള തുക
ഉപയോഗപ്പെടുത്തി പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കുന്നതിന്
ഭരണാനുമതി നല്‍കുമോയെന്ന്
വിശദമാക്കാമോ;
(
സി )
എം.ഡബ്ല്യു.2/183/2023-ജി.എ.ഡി.
നമ്പര്‍ ഫയലിന്മേല്‍ കേരള
വാട്ടര്‍ അതോറിറ്റി മാനേജിംഗ്
ഡയറക്ടറില്‍ നിന്ന്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ ;
ഉണ്ടെങ്കിൽ പ്രസ്തുത
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
1985.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തിൽ ഒരു കളിക്കളം
എന്ന പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ വടവുകോട്
പുത്തന്‍കുരിശ് ഗ്രാമ
പഞ്ചായത്തിലെ കാളവയല്‍
ഗ്രൗണ്ടിന്റെ
നിർമ്മാണത്തിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശം
ലഭ്യമാക്കാമോ?
1986.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തിൽ ഒരു കളിക്കളം
പദ്ധതി പ്രകാരം എത്ര
സ്റ്റേഡിയങ്ങൾക്കാണ്
ഭരണാനുമതി നൽകിയിട്ടുള്ളത്;
കോഴിക്കോട് ജില്ലയിൽ ഇതുവരെ
എത്ര ഗ്രാമപഞ്ചായത്ത്
സ്റ്റേഡിയങ്ങളുടെ പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികൾ ഏത് ഏജൻസിയാണ്
ഏറ്റെടുത്ത് നടത്തുന്നതെന്ന്
വ്യക്തമാക്കാമോ?
1987.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
എം.വിജിന്‍
ശ്രീ.
പി.പി. സുമോദ്
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായിക
മേഖലയില്‍ അടിസ്ഥാനസൗകര്യ
വികസനത്തിനായി എന്തെല്ലാം
പദ്ധതികളാണ് ആവിഷ്കരിച്ച്
നടപ്പാക്കി വരുന്നത്;
വിശദാംശം നല്‍കാമോ;
(
ബി )
സംസ്ഥാനത്തെ
മുഴുവന്‍ പഞ്ചായത്തുകളിലും
നിലവാരമുളള കളിക്കളം
ഒരുക്കാന്‍ ലക്ഷ്യമിട്ട്
ആരംഭിച്ച ഒരു പഞ്ചായത്ത് ഒരു
കളിക്കളം പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കാമോ
; എന്തൊക്കെ സൗകര്യങ്ങളും
സംവിധാനങ്ങളുമാണ് ഇതിന്റെ
ഭാഗമായി ഒരുക്കുന്നത്;
വ്യക്തമാക്കുമോ;
(
സി )
കളിക്കളങ്ങളുടെ
പരിപാലനത്തിനായി പ്രത്യേക
സംവിധാനങ്ങൾ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
സംസ്ഥാനത്തിന്റെ കായിക
മുന്നേറ്റത്തിന് ഇത്
എത്രത്തോളം സഹായകമാകും
എന്നാണ് പ്രതീക്ഷിക്കുന്നത്;
വിശദാംശം നല്‍കുമോ?
1988.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തിൽ ഒരു കളികളം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന കുഴല്‍മന്ദം
ഗ്രാമപഞ്ചായത്ത് പെരുംകുന്നം
ജി.എൽ.പി.എസ്. ഗ്രൗണ്ടിന്റെ
നിര്‍മ്മാണ പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ പ്രസ്തുത
പ്രവൃത്തി എന്നത്തേയ്ക്കു
ആരംഭിക്കുമെന്നും
എന്നത്തേയ്ക്കു
പൂര്‍ത്തീകരിക്കുമെന്നും
അറിയിക്കാമോ?
1989.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇ-സ്പോര്‍ട്സ്
രംഗത്ത് കായിക വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന നൂനത
പദ്ധതികള്‍ വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
സ്ക്കൂളുകളില്‍ ഇത്
വ്യാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1990.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒളിമ്പിക്സില്‍
മെഡല്‍ നേടാനുള്ള സാധ്യതകള്‍
മുന്‍നിര്‍ത്തി കായിക
താരങ്ങള്‍ക്ക് തീവ്രപരിശീലനം
നല്‍കുന്നതിനായി വിഭാവനം
ചെയ്ത ഓപ്പറേഷന്‍ ഒളിമ്പിയ
2024 എന്ന പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഈ
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഏതൊക്കെ കായിക ഇനങ്ങൾക്കാണ്
പരിശീലനം നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
1991.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
പ്രഖ്യാപിച്ച ഒരു പഞ്ചായത്തിൽ
ഒരു കളിക്കളം എന്ന പദ്ധതി
പ്രകാരം എത്ര കളിസ്ഥലങ്ങള്‍
നിര്‍മ്മിച്ചുവെന്ന്
അറിയിക്കാമോ; കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍
പ്രഖ്യാപിച്ച കളിസ്ഥലത്തിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
1992.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തിൽ ഒരു കളിക്കളം
പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്ത് എത്ര കളിക്കളങ്ങൾ
നിർമ്മിക്കുന്നതിനാണ്
ഉത്തരവായിട്ടുള്ളതെന്നും
ഇതിനുവേണ്ടി എത്ര രൂപയാണ്
സംസ്ഥാന വിഹിതമായി
മാറ്റിവെച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(
ബി )
ഈ
പദ്ധതിയിൽ ഇതിനോടകം ഏതെല്ലാം
കളിക്കളങ്ങള്‍ക്കാണ് സംസ്ഥാന
വിഹിതം നൽകിയതെന്ന്
അറിയിക്കാമോ;
(
സി )
കളിക്കളം
നിർമ്മാണത്തിന് സംസ്ഥാന
വിഹിതത്തിന് തുല്യമായ തുകയാണോ
എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ
നിന്ന് നൽകേണ്ടത് ;
വ്യക്തമാക്കുമോ;
(
ഡി )
ആസ്തി
വികസന ഫണ്ടിൽ നിന്നും ഈ
ഇനത്തിൽ പണം
ചെലവഴിക്കുന്നതിന് അനുവാദം
നൽകിക്കൊണ്ട് ധനകാര്യവകുപ്പിൽ
നിന്നും ജില്ലാ
കലക്ടറേറ്റിലേക്ക് നിർദ്ദേശം
നൽകിയിട്ടുണ്ടോ എന്നത്
വ്യക്തമാക്കുമോ;
(
ഇ )
പ്രസ്തുത
പദ്ധതി വേഗത്തിൽ
നടപ്പിലാക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
1993.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിക്കളം
എന്ന പദ്ധതിയില്‍ ഉള്‍പ്പെട്ട
മലമ്പുഴ മണ്ഡലത്തിലെ മരുതറോഡ്
പഞ്ചായത്ത് ഗ്രൗണ്ട് നവീകരണം
എന്ന പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(
ബി )
ഈ
പദ്ധതിക്ക് എം.എല്‍.എ. ആസ്തി
വികസന ഫണ്ടില്‍ നിന്നുള്ള
വിഹിതമായി പാലക്കാട് ജില്ലാ
കളക്ടര്‍ 29.12.2023 ലെ
എ.ഡി.സി.പി,കെ.ഡി.
/1153/2022-D6 എന്ന ഉത്തരവ്
പ്രകാരം അൻപത് ലക്ഷം രൂപ യുടെ
ഭരണാനുമതി നല്‍കിയ
സാഹചര്യത്തില്‍ ഇനി
എന്തെല്ലാം നടപടിക്രമങ്ങളാണ്
ബാക്കിയുള്ളത് എന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
പ്രവ്യത്തി എന്ന്
ആരംഭിക്കാന്‍ സാധിക്കും എന്ന
വിവരം അറിയിക്കാമോ ?
1994.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്ത് ഒരു കളിക്കളം എന്ന
പദ്ധതി പ്രകാരം പേരാമ്പ്ര
മണ്ഡലത്തില്‍ ഏത്
പഞ്ചായത്തിനെയാണ്
തെരഞ്ഞെടുത്തതെന്നു
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കാമോ?
1995.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിക്കളം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
കായംകുളം മണ്ഡലത്തിലെ
പത്തിയൂര്‍ എച്ച്.എസ്സിന്
അനുവദിച്ച സ്റ്റേഡിയം
നിർമ്മാണ പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ?
1996.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിൽ കായിക വകുപ്പ്
മുഖേന നടപ്പിലാക്കിയതും
നടപ്പിലാക്കിവരുന്നതുമായ
പദ്ധതികൾ ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
മണ്ഡലത്തിൽ
ഹെൽത്തി കിഡ്‌സ്, ഗോൾ എന്നീ
പദ്ധതികൾ നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ?
1997.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തിൽ ഒരു കളിക്കളം
പദ്ധതി പ്രകാരം മണ്ണാർക്കാട്
നിയോജകമണ്ഡലത്തിൽ
തെരഞ്ഞെടുത്ത സ്ഥലം
സംബന്ധിച്ച വിശദാംശം നൽകുമോ;
(
ബി )
ഇത്
സംബന്ധിച്ച്
സ്വീകരിച്ചിട്ടുള്ള
തുടർനടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
1998.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-17
മുതൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ
കായിക വകുപ്പിന് കീഴിൽ
നടപ്പിലാക്കിയിട്ടുള്ളതും
നടപ്പിലാക്കി
കൊണ്ടിരിക്കുന്നതുമായ
പദ്ധതികൾ ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ ഏതൊക്കെ
സ്ഥലങ്ങളിൽ സ്പോർട്സ്
ഡിവിഷനും സ്പോർട്സ്
അക്കാദമിയും സ്ഥാപിക്കാൻ
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
ആയതിനുള്ള
നടപടികൾ ഏതുഘട്ടത്തിൽ ആണെന്ന്
വിശദമാക്കാമോ?
1999.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തിൽ ഒരു കളിക്കളം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
തിരുവമ്പാടി മണ്ഡലത്തില്‍
നിന്നും തെരഞ്ഞെടുത്ത
പദ്ധതിക്ക് ഭരണാനുമതി
ലഭിക്കുന്നതിനായി ഇനി
എന്തൊക്കെ നടപടികള്‍
പൂര്‍ത്തിയാക്കാനുണ്ടെന്ന്
വിശദമാക്കുമോ?
2000.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉദുമ
നിയോജകമണ്ഡലത്തില്‍ ഒരു
പഞ്ചായത്ത് ഒരു കളിക്കളം
പദ്ധതിയ്ക്കായി
തെരഞ്ഞെടുക്കപ്പെട്ട
ജി.എച്ച്.എസ്. കുറ്റിക്കോല്‍
ഗ്രൗണ്ട് നിര്‍മ്മാണം
നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
ഈ
പ്രവൃത്തി എന്ന്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്;
വിശദാംശങ്ങള്‍ അറിയിക്കാമോ?
2001.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്ത് ഒരു കളിക്കളം
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
ഒരു
പഞ്ചായത്തില്‍ ഒരു കളിക്കളം
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി മണ്ഡലത്തിലെ
കുഞ്ഞിമംഗലം പഞ്ചായത്ത്
ഗ്രൗണ്ടിന്റെ ടെണ്ടര്‍ നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
2002.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കേരള സ്പോര്‍ട്സ് ആക്ട്
2000-ലെ വ്യവസ്ഥകള്‍ക്ക്
അനുസൃതമായി സമൂഹത്തിലെ എല്ലാ
വിഭാഗം ജനങ്ങളുടെയും
ആരോഗ്യകരമായ ജീവിതം ഉറപ്പു
വരുത്തുന്നതിനായി ജില്ലാ
സ്പോര്‍ട്സ് ഗ്രിഡ് പ്രോജക്ട്
നടപ്പിലാക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
ഇന്റര്‍
കോളേജ് സ്പോര്‍ട്സ്
മത്സരങ്ങളില്‍ പങ്കെടുക്കുന്ന
കുട്ടികള്‍ക്ക് ഭക്ഷണം, താമസം
എന്നിവയ്ക്കായി നല്‍കുന്ന
ഡെയിലി അലവന്‍സ്, ഹോസ്റ്റല്‍
അലവന്‍സ് എന്നിവ
കാലാനുസൃതമായി
പരിഷ്കരിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
കായികവകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
വിപുലവും
സജീവവുമാക്കുന്നതിന്റെ
ഭാഗമായി കായിക യുവജനക്ഷേമ
ഡയറക്ടറേറ്റിന് കീഴില്‍
ജില്ലകള്‍ തോറും ഓഫീസുകള്‍
തുടങ്ങാന്‍ നടപടി
സ്വീകരിക്കുമോ?
2003.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായിക
വകുപ്പും എം.എല്‍.എ. ആസ്തി
വികസന ഫണ്ടും
സംയോജിപ്പിച്ചുകൊണ്ട് ഒരു
പഞ്ചായത്ത് ഒരു കളിക്കളം
പദ്ധതിക്ക് ഭരണാനുമതി
നല്‍കുന്നതിന്
പ്രയാസമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
പദ്ധതി പെട്ടെന്ന്
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
2004.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായിക
വകുപ്പിനു കീഴില്‍ പൊതു
ഇടങ്ങളില്‍ ഓപ്പണ്‍
ജിമ്മുകള്‍, ടര്‍ഫുകള്‍
എന്നിവ സ്ഥാപിക്കുന്നതിന്
ഏതൊക്കെ പദ്ധതികളാണ്
നിലവിലുള്ളത്; വിശദാംശം
അറിയിക്കാമോ;
(
ബി )
പാറശാല
മണ്ഡലത്തിലെ വിവിധ
സ്ഥലങ്ങളില്‍ ഓപ്പണ്‍ ജിം
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്റെ തല്‍സ്ഥിതി
അറിയിക്കാമോ;
(
സി )
ഒരു
പഞ്ചായത്തില്‍ ഒരു കളിസ്ഥലം
എന്ന പദ്ധതിയില്‍
ഉള്‍പ്പെടുത്തി പാറശാല
മണ്ഡലത്തിലെ ഏതൊക്കെ
പഞ്ചായത്തുകളിലാണ്
കളിസ്ഥലങ്ങള്‍
അനുവദിച്ചിട്ടുള്ളതെന്നും
അനുവദിക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
മണ്ഡലത്തില്‍ ഇതുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികള്‍ ഏത് ഘട്ടത്തിലാണ്;
വിശദമാക്കാമോ?
2005.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തിൽ ഒരു കളിക്കളം
എന്ന പദ്ധതി പ്രകാരം
കേരളത്തിൽ എത്ര ഗ്രൗണ്ടുകൾ
നവീകരിച്ചിട്ടുണ്ട് എന്ന്
ജില്ല തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ ഉൾപ്പെടുത്തി
പെരിന്തൽമണ്ണ
നിയോജകമണ്ഡലത്തിലെ ഏതെല്ലാം
ഗ്രൗണ്ടുകൾ നവീകരിക്കുന്നതിന്
സർക്കാർ ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
സി )
പെരിന്തൽമണ്ണ
നിയോജകമണ്ഡലത്തിലെ ഓരോ
പഞ്ചായത്തിലെയും ഗ്രൗണ്ട്
നവീകരണവും അനുവദിച്ച തുക
എത്രയാണെന്നും വിശദമാക്കുമോ?
2006.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പുതിയ കായിക നയം
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
സമഗ്രമായ
കായിക നയം മുന്നോട്ട്
വയ്ക്കുന്ന കാഴ്ചപ്പാടുകള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
സി )
കായിക
വകുപ്പ് നടത്തുന്ന കായിക
ഉച്ചകോടിയിലൂടെ എന്തൊക്കെ
നേട്ടങ്ങളാണ്
പ്രതീക്ഷിക്കുന്നതെന്ന്
വിശദമാക്കാമോ?
2007.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹരിപ്പാട്
ബോയ്സ് സ്കൂള്‍ ഗ്രൗണ്ടിന്റെ
നവീകരണവുമായി ബന്ധപ്പെട്ട്
സ്പോര്‍ട്സ് വകുപ്പ് മുഖേന
നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
ഏതെല്ലാം
വികസന പ്രവര്‍ത്തനങ്ങളാണ്
ഇതിന്റെ ഭാഗമായി നടത്താന്‍
വിഭാവനം ചെയ്തിട്ടുള്ളതെന്നും
ഇതില്‍ ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
വികസന പ്രവര്‍ത്തനങ്ങളുടെ
നിര്‍വ്വഹണം സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ?
2008.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാര്‍
ഐ.എച്ച്.ആര്‍.ഡി.
എഞ്ചിനീയറിംഗ് കോളേജില്‍
നിലവിലുള്ള കളിസ്ഥലം
വിപുലീകരിച്ച് ഒരു
സ്റ്റാൻഡേര്‍ഡ് ട്രാക്ക്
ആന്റ് ഫീല്‍ഡ്
നിർമ്മിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷയിന്മേൽ
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
ഖേലോ
ഇന്ത്യ പദ്ധതിയിലോ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
കളിസ്ഥലം നവീകരിക്കുന്ന
പദ്ധതിയിലോ ഉള്‍പ്പെടുത്തി
പ്രസ്തുത പ്രവൃത്തി
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
2009.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023
ജൂണ്‍ 17 മുതല്‍ ബെര്‍ലിനില്‍
നടന്ന സ്പെഷ്യല്‍
ഒളിംപിക്സില്‍
രാജ്യത്തിനുവേണ്ടി മെഡലുകള്‍
നേടിയ കേരളത്തിലെ സ്പെഷ്യല്‍
സ്കൂളുകളിലെ ഭിന്നശേഷിക്കാരായ
കുട്ടികള്‍ക്ക് ക്യാഷ്
അവാര്‍ഡും ആദരവും
നല്‍കുന്നതിന്
പരിഗണിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
2010.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കായിക വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതികളുടെ
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം തിരൂര്‍ നിയോജക
മണ്ഡലത്തില്‍ കായിക
വകുപ്പിന്റെ എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടന്നിട്ടുള്ളത് എന്നതിന്റെ
വിശദവിവരം ലഭ്യമാക്കുമോ;
(
സി )
തിരൂര്‍
നിയോജകമണ്ഡലത്തില്‍ കായിക
വകുപ്പിന്റെ എന്തൊക്കെ
പദ്ധതികളാണ് സര്‍ക്കാരിന്റെ
പരിഗണനയിലുള്ളത് എന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
2011.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ പതിനഞ്ച്
വർഷത്തിനിടയിൽ കായിക
വകുപ്പിന്റെ കീഴിൽ നടത്തിയ
വികസന പ്രവർത്തനങ്ങൾക്ക്
ചെലവഴിച്ച തുക പ്രവൃത്തിയും
ജില്ലയും തിരിച്ചു
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവിൽ ഓരോ സാമ്പത്തിക
വർഷത്തെയും ബജറ്റിൽ കായിക
ക്ഷേമ വികസന
പ്രവർത്തനങ്ങൾക്കു
നീക്കിവെച്ച തുക
എത്രയാണെന്നു് ജില്ലയും
പ്രവൃത്തിയും തിരിച്ചു
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികളിൽ ആരംഭിച്ചതും
പൂർത്തീകരിച്ചതുമായവ
ഏതൊക്കെയാണെന്ന് ജില്ല
തിരിച്ചു വ്യക്തമാക്കാമോ;
(
ഡി )
ഇതുവരെ
ആരംഭിക്കാത്ത പ്രവൃത്തികൾ
ഏതൊക്കെയാണെന്നും അതിന്റെ
കാരണമെന്താണെന്നും ജില്ല
തിരിച്ചു വ്യക്തമാക്കാമോ;
(
ഇ )
കേന്ദ്രത്തിൽ
നിന്നും കായിക വകുപ്പിന്
എന്തെങ്കിലും സാമ്പത്തിക
സഹായം ലഭിക്കാറുണ്ടോ;
ഉണ്ടെങ്കിൽ കഴിഞ്ഞ പതിനഞ്ച്
വർഷം ലഭിച്ച ഫണ്ടും ആയത്
ഏതൊക്കെ പ്രവൃത്തികൾക്കാണ്
ചെലവഴിച്ചതെന്നും ജില്ല
തിരിച്ച് വ്യക്തമാക്കാമോ?
2012.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ വിവിധ
ഗ്രൗണ്ടുകളുടെ നവീകരണത്തിന്
പതിനഞ്ച് ലക്ഷം രൂപ വീതം
കായിക വകുപ്പ്
അനുവദിച്ചിരുന്ന പദ്ധതിയുടെ
പുരോഗതി വ്യക്തമാക്കാമോ;
(
ബി )
ഗ്രൗണ്ട്
നവീകരണത്തിന് ആവശ്യമായ ഫണ്ട്
അടിയന്തരമായി
ലഭ്യമാക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
2013.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2022-23
സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍ മൂന്നു കോടി രൂപ
വകയിരുത്തിയ മലമ്പുഴ
മണ്ഡലത്തിലെ മരുതറോഡ്
ടെക്നിക്കല്‍ ഹെെസ്കൂള്‍
ഗ്രൗണ്ട് നവീകരണം എന്ന
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
കായിക വകുപ്പും, സാങ്കേതിക
വിദ്യാഭ്യാസ വകുപ്പും
തമ്മില്‍ ധാരണാപത്രം ഒപ്പ്
വച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
സി )
പ്രസ്തുത
ഗ്രൗണ്ട് നവീകരണ പ്രവൃത്തി
എന്ന് ആരംഭിക്കാന്‍ സാധിക്കും
എന്ന് അറിയിക്കാമോ?
2014.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൂത്തുപറമ്പ്
നിയോജകമണ്ഡലത്തില്‍ കായിക
വകുപ്പ് മുഖേന
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ പുരോഗതി ഇനം
തിരിച്ച് വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
തടസ്സങ്ങള്‍ നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയത്
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്നു
വിശദമാക്കുമോ?
2015.
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചവറ
നിയോജക മണ്ഡലത്തിലെ
ഗവ:എച്ച്.എസ്.എസ്.
അയ്യൻകോയിക്കൽ നിര്‍മ്മാണം
നടന്നുകൊണ്ടിരുന്ന
ഗ്രൗണ്ടിന്റെ പണി പകുതിവച്ച്
നിർത്തിവെച്ച വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഗ്രൗണ്ടിന്റെ പണി
എത്രയും വേഗം
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(
ബി )
പണി
നിര്‍ത്തിപോയ കോണ്‍ട്രാക്ടറെ
ടെര്‍മിനേറ്റ് ചെയ്ത്
റീടെന്‍ഡര്‍ നടത്തുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
2016.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആദ്യ
ഘട്ടം പൂര്‍ത്തീകരിച്ച ശേഷം
നിലമ്പൂര്‍ മിനി സ്റ്റേഡിയം
കോംപ്ലക്സ്, ഉഭയകക്ഷി കരാര്‍
പ്രകാരം രണ്ടാം കക്ഷിയായ
നിലമ്പൂര്‍ മാനവേദന്‍
സ്ക്കൂളിന്
കെെമാറിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണമെന്തെന്ന്
അറിയിക്കാമോ; ഉഭയകക്ഷി
കരാറില്‍ പ്രതിപാദിച്ച
തരത്തില്‍ സ്റ്റേഡിയത്തിന്റെ
നടത്തിപ്പിനും പരിപാലനത്തിനും
മാനേജിംഗ് കമ്മിറ്റി
രൂപീകരിക്കേണ്ടത് ആരാണെന്നും
അറിയിക്കാമോ; മാനേജ്മെന്റ്
കമ്മിറ്റികള്‍ ചാരിറ്റബിള്‍
സൊസെെറ്റീസ് ആക്ട് പ്രകാരം
രജിസ്റ്റര്‍
ചെയ്യേണ്ടതുണ്ടോയെന്നും
അറിയ്ക്കാമോ;
(
ബി )
നിലമ്പൂര്‍
മിനി സ്റ്റേഡിയത്തിലെ 400
മീറ്റര്‍ സിന്തറ്റിക്
ട്രാക്ക് നിര്‍മ്മാണ തകരാര്‍
കാരണം ചിലയിടങ്ങളില്‍
തകര്‍ന്നു തുടങ്ങിയത്
സര്‍ക്കാരിന്റെ
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
എത്ര വര്‍ഷമാണ് സിന്തറ്റിക്
ട്രാക്കിന്റെ ഗ്യാരണ്ടി
കാലാവധിയെന്നും ഈ കാലയളവിലെ
ട്രാക്കിനുണ്ടാകുന്ന
അറ്റകുറ്റപണികള്‍ നടത്തേണ്ടത്
ആരാണെന്നും അറിയിക്കാമോ;
(
സി )
പ്രസ്‌തുത
സിന്തറ്റിക് ട്രാക്ക്
നിര്‍മ്മാണ കരാര്‍ നൽകിയത്
ആര്‍ക്കായിരുന്നുവെന്നും
കരാറുകാരന്റെ പേരും
മേല്‍വിലാസവും കോൺടാക്ട്
നമ്പരും കരാറുകാരനുമായി
ഒപ്പുവച്ച എഗ്രിമെന്റിന്റെ
പകര്‍പ്പും അനുവദിക്കാമോ;
എത്ര തുകയ്ക്കാണ് സിന്തറ്റിക്
ട്രാക്ക് നിര്‍മ്മാണം
ഏറ്റെടുത്തതെന്നും എത്ര
തുകയുടെ ബില്ലുകള്‍
കരാറുകാരന്‍ മാറിയെടുത്തു
എന്നും ഗ്യാരന്റി
കാലയളവിലുണ്ടാകുന്ന
അറ്റകുറ്റപണികൾക്കായി എത്ര
തുക മാറ്റിവച്ചിട്ടുണ്ടെന്നും
അറിയിക്കാമോ;
(
ഡി )
സംസ്ഥാനത്ത്
എവിടെയെങ്കിലും സ്കൂളുകളില്‍
നിര്‍മ്മിച്ച
സ്റ്റേഡിയങ്ങളുടെ
നടത്തിപ്പിനു വേണ്ടി
മാനേജ്മെന്റ് കമ്മിറ്റികള്‍
നിയമാവലികള്‍
രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
ഇ )
രണ്ടാം
കക്ഷികള്‍ക്ക് തിരികെ
നല്‍കുന്ന സ്റ്റേഡിയങ്ങളുടെ
പരിപാലനച്ചെലവ്
വഹിക്കുന്നതിന് എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കാനാകുകയെന്നും
അറിയിക്കാമോ?
2017.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
നടപ്പിലാക്കുന്ന ഒരു
പഞ്ചായത്തിൽ ഒരു കളിക്കളം
പദ്ധതിയിൽ ഉൾപ്പെടുത്തി
കൊടുങ്ങല്ലൂർ
നിയോജകമണ്ഡലത്തില്‍ അനുവദിച്ച
കളിസ്ഥലങ്ങൾ ഏതൊക്കെയാണെന്നു
വിശദമാക്കാമോ; ആയതു
അനുവദിച്ചുകൊണ്ടുള്ള
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
2018.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ അനുവദിച്ച
ഭരണിക്കാവ് ഗവ. യു.പി.എസ്.
സ്റ്റേഡിയം, കണ്ടല്ലൂര്‍
പഞ്ചായത്തിലെ സ്റ്റേഡിയം
എന്നിവയുടെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയങ്ങള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
2019.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു കളിക്കളം
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
കോട്ടക്കല്‍ മണ്ഡലത്തിലെ
ഇരിമ്പിളിയം
സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ
പ്രവൃത്തിയുടെ പുരോഗതി
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തിയുടെ
എസ്റ്റിമേറ്റിന് അംഗീകാരം
ലഭിച്ചിട്ടുണ്ടോയെന്നും ആയത്
സംബന്ധിച്ച് വകുപ്പുതലത്തിൽ
സ്വീകരിച്ച നടപടികൾ
എന്തൊക്കെയെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് നാളിതുവരെ
പൂര്‍ത്തീകരിച്ചിട്ടുള്ള
പ്രവൃത്തികൾ എന്തൊക്കെയെന്ന്
വിശദമാക്കുമോ?
2020.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ പല്ലാരിമംഗലം
സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ
പുരോഗതി വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയം അടിയന്തരമായി
നിര്‍മ്മാണം പൂര്‍ത്തീകരിച്ച്
ജനങ്ങള്‍ക്കായി
തുറന്നുകൊടുക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
2021.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
മള്‍ട്ടി പര്‍പ്പസ്
സ്റ്റേഡിയം നിര്‍മ്മാണ
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
നിര്‍മ്മാണ
പ്രവൃത്തി നിര്‍ത്തിവച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സാങ്കേതിക
പ്രശ്നങ്ങള്‍ പരിഹരിച്ച്
നിര്‍മ്മാണ പ്രവൃത്തി
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
സി )
പദ്ധതി
അവലോകനം ചെയ്യുന്നതിന്
കിഫ്ബി, നിര്‍വ്വഹണ
ഏജന്‍സിയായ കിറ്റ്കോ എന്നിവരെ
പങ്കെടുപ്പിച്ചുകൊണ്ട്
മന്ത്രിതലത്തില്‍ യോഗം
വിളിക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
2022.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
പയ്യനാട് സ്റ്റേഡിയത്തിൽ
സന്തോഷ് ട്രോഫി ടൂർണമെന്റ്
മത്സരങ്ങൾക്ക് ശേഷം മൈതാനം കള
പിടിച്ച്
നശിച്ചുകൊണ്ടിരിക്കുന്നു എന്ന
വസ്തുത
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
എങ്കിൽ മൈതാനം
സംരക്ഷിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയം ഗ്രൗണ്ടിന്റെ
നിലവിലുള്ള ഗ്യാലറി
വിപുലീകരിക്കുന്നതിനും പുതിയ
ഗ്യാലറി നിർമ്മിക്കുന്നതിനും
വേണ്ട നടപടികൾ സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
സ്റ്റേഡിയത്തിൽ സിന്തറ്റിക്
ട്രാക്ക്, പ്രാക്ടീസ്
ഗ്രൗണ്ട് എന്നീ നിർമ്മാണങ്ങൾ
അടക്കമുള്ള രണ്ടാം ഘട്ട
പ്രവർത്തനങ്ങൾ
ആരംഭിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
ഡി )
മഞ്ചേരി
മെഡിക്കൽ കോളേജിൽ
വിദ്യാർഥികൾക്ക് സ്പോർട്സ്
ഗ്രൗണ്ട്
നിർമ്മിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
2023.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2021-22
വര്‍ഷത്തെ ബജറ്റില്‍ 20% തുക
വകയിരുത്തിയിട്ടുള്ള
ഒറ്റപ്പാലം സ്റ്റേഡിയം
നിര്‍മ്മാണം എന്ന
പ്രവൃത്തിയുടെ നിര്‍വ്വഹണ
ചുമതല തദ്ദേശ സ്വയംഭരണ
വകുപ്പില്‍ നിന്നും മാറ്റി
കായിക വകുപ്പിന്
നല്‍കിക്കൊണ്ട് എന്നാണ്
ഉത്തരവ് ഇറക്കിയത്;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തുകൊണ്ടാണ്
ഇത്രയും വെെകുന്നത്;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തി വേഗത്തില്‍
തുടങ്ങുന്നതിനാവശ്യമായ നടപടി
കെെക്കൊള്ളുമോ;
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
2024.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-21
സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍ ഒന്നര കോടി രൂപ
വകയിരുത്തിയ മലമ്പുഴ
മണ്ഡലത്തിലെ കഞ്ചിക്കോട്
ഗവണ്‍മെന്റ് ഹൈസ്കൂള്‍
സ്റ്റേഡിയം നിര്‍മ്മാണം എന്ന
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണം എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
2025.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
ശ്രീപാദം സ്റ്റേഡിയത്തിൽ
കിഫ്ബി ഫണ്ട് ഉപയോഗിച്ച്
നടത്തുന്ന നവീകരണ
പ്രവർത്തനങ്ങള്‍ക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
2026.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തിൽ ഒരു കളിക്കളം
പദ്ധതിയിൽ സർക്കാർ അൻപതു
ലക്ഷം രൂപയും ആസ്തി വികസന
പദ്ധതിയിൽ അൻപതു ലക്ഷവും
രൂപയും വകയിരുത്തി ഒരു കോടി
രൂപയ്ക്ക് ഭരണാനുമതി ലഭിച്ച
വൈപ്പിൻ നിയോജക മണ്ഡലത്തിൽ
ഞാറക്കൽ ഗ്രാമപഞ്ചായത്തിലെ
ജയഹിന്ദ് സ്റ്റേഡിയത്തിന്റെ
നിർമ്മാണം ആരംഭിക്കുന്നതിൽ
നേരിടുന്ന കാലതാമസം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ
പൂർത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ എന്തെല്ലാം നടപടി
ക്രമങ്ങളാണ്
പൂർത്തീകരിക്കേണ്ടതായിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
നിർമ്മാണ പ്രവർത്തനങ്ങൾ
എന്നത്തേക്ക് ആരംഭിക്കാൻ
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
2027.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായിക
വകുപ്പ് പുറപ്പെടുവിച്ച
18.10.2023-ലെ
305/2023/എസ്&വൈ.എ. നമ്പർ
ഉത്തരവിലെ ക്രമ നമ്പര്‍ 5-ല്‍
പ്രതിപാദിച്ചിരിക്കുന്ന
കുളത്തൂര്‍ ഗവ.ഹയര്‍
സെക്കന്ററി സ്കൂള്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
സ്വീകരിച്ച നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയത്തിന്റെ ഡി.പി.ആർ.
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും
ഡി.പി.ആർ പ്രകാരമുള്ള തുക
എത്രയാണെന്നും
വ്യക്തമാക്കാമോ?
2028.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ
പൊഴിയൂര്‍ സ്റ്റേഡിയം
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയം നിര്‍മ്മാണ
പ്രവൃത്തി 2024 മാര്‍ച്ചിന്
മുന്‍പ് പൂര്‍ത്തീകരിക്കാന്‍
കഴിയുമോയെന്ന് വിശദമാക്കാമോ;
(
സി )
പ്രസ്തുത
സ്റ്റേഡിയം നിര്‍മ്മാണത്തിന്
ആകെ അനുവദിച്ച തുക എത്രയാണ്
എന്നും ഒന്നാം ഘട്ടത്തില്‍
എത്ര തുകയാണ്
അനുവദിച്ചതെന്നും
വ്യക്തമാക്കാമോ?
2029.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തിലെ നന്തിക്കര ഗവ:
വി.എച്ച്.എസ്. സ്കൂൾ ഗ്രൗണ്ട്
നവീകരിക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
നടപടികൾ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
2030.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിൽ ഒരു പഞ്ചായത്തില്‍
ഒരു കളിക്കളം പദ്ധതിയുടെ
ഭാഗമായി ഇറവങ്കര ഗവണ്‍മെന്റ്
വി.എച്ച്.എസ്. സ്കൂളിന്റെ
കളിക്കളം നവീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കളിക്കളം നവീകരണം
അടിയന്തരമായി
ആരംഭിക്കുമോയെന്ന്
അറിയിക്കാമോ?
2031.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തിൽ പള്ളിപ്പുറം
പഞ്ചായത്തിലെ ഐ.എച്ച്.ആർ.ഡി.
കോളേജില്‍ അനുവദിച്ച ജോമോന്‍
സ്മാരക സ്റ്റേഡിയം
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥതി വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയം നിര്‍മ്മാണം
നീണ്ടുപോകുന്നതിന്റെ കാരണം
വിശദമാക്കാമോ?
2032.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുനലൂർ
മണ്ഡലത്തിൽ കിഫ്ബി ഫണ്ട്
വിനിയോഗിച്ച് കിറ്റ്കോയുടെ
മേല്‍നോട്ടത്തില്‍
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ
പുനലൂർ മുനിസിപ്പൽ ഇന്‍ഡോര്‍
സ്റ്റേഡിയത്തില്‍
കളിയുപകരണങ്ങളുടെയും മറ്റ്
സംവിധാനങ്ങളുടെയും
അഭാവത്താല്‍ പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
തടസ്സമുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സ്റ്റേഡിയത്തില്‍ കായിക
മത്സരങ്ങളും പരിശീലനങ്ങളും
ആരംഭിക്കുന്നതിന് വേണ്ടുന്ന
കളിയുപകരണങ്ങളും മറ്റും
സ്ഥാപിക്കുന്നതിനുള്ള
തുടര്‍നടപടികള്‍ക്കായി
കിറ്റ്കോയെ
ചുമതലപ്പെടുത്താന്‍ കിഫ്ബി
യോഗത്തിൽ എടുത്ത
തീരുമാനത്തിന്മേല്‍
സ്വീകരിച്ചിട്ടുള്ള
തുടർനടപടികൾ എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
സ്റ്റേഡിയം പ്രവർത്തന
സജ്ജമാക്കുന്നതിനായുള്ള
ഉപകരണങ്ങൾ എന്നത്തേക്ക്
സ്ഥാപിക്കാൻ സാധിക്കുമെന്ന്
വിശദമാക്കാമോ?
2033.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വഖഫ്
ബോര്‍ഡില്‍ മെമ്പര്‍മാരായി
പതിറ്റാണ്ടുകളായി
തുടരുന്നവര്‍ പ്രത്യേക അധികാര
കേന്ദ്രമായി മാറുന്നതായ
ആക്ഷേപം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
സഹകരണ
ബാങ്ക് ഭരണസമിതികളില്‍
തുടര്‍ച്ചയായി മൂന്നിലധികം
കാലയളവില്‍ ഡയറക്ടര്‍മാരായി
തെരഞ്ഞെടുക്കപ്പെടുന്നത്
നിയന്ത്രിച്ച് കൊണ്ട് നടത്തിയ
നിയമ ഭേദഗതി മാതൃകയില്‍ വഖഫ്
ബോര്‍ഡുകളിലും തുടര്‍ച്ചയായി
മെമ്പര്‍മാരാവുന്ന കാലയളവ്
നിജപ്പെടുത്തികൊണ്ട് നിയമ
ഭേദഗതി കൊണ്ടുവരുന്ന വിഷയം
പരിശോധിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
2034.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാന വഖഫ് ബോർഡ്
മുഖാന്തിരം നടപ്പിലാക്കുന്ന
സാമൂഹ്യക്ഷേമ പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
2016
മുതൽ നാളിതുവരെ സംസ്ഥാന
സർക്കാരിൽ നിന്നും വഖഫ്
ബോർഡിന് ലഭിച്ച
ധനസഹായത്തിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
നിർധനരായ
രോഗികളുടെ ചികിത്സയ്ക്കും
വിധവകളായ സ്ത്രീകളുടെ
പെൺമക്കളുടെ വിവാഹത്തിനും
വഖഫ് ബോർഡ് മുഖാന്തിരം
ധനസഹായം നൽകുന്ന പദ്ധതികൾ
നിലവിലുണ്ടോ;
(
ഡി )
എങ്കിൽ
2016 മുതൽ നാളിതുവരെ പ്രസ്തുത
ധനസഹായങ്ങള്‍ക്കുളള എത്ര
അപേക്ഷകൾ
ലഭിച്ചിട്ടുണ്ടെന്നും ഇതിൽ
ഏതെല്ലാം കാലയളവിലുള്ള
അപേക്ഷകൾക്ക് വഖഫ് ബോർഡ്
സാമൂഹ്യ ക്ഷേമ (കേരള) പദ്ധതി
സാങ്ഷൻ കമ്മിറ്റിയുടെ
അംഗീകാരം
ലഭിച്ചിട്ടുണ്ടെന്നും,
അംഗീകരിച്ച അപേക്ഷകളിൽ
എത്രപേർക്ക് പണം നൽകാൻ
ബാക്കിയുണ്ട് എന്നും ഇതിന്
എത്ര രൂപ ആവശ്യമായി
വരുമെന്നും ഇനം, വർഷം എന്നിവ
തരംതിരിച്ച് വ്യക്തമാക്കുമോ;
(
ഇ )
മുമ്പ്
ഇത്തരം ധനസഹായം നൽകുന്നതിന്
ബോർഡ് എങ്ങനെയാണ് പണം
കണ്ടെത്തിയിരുന്നത് എന്നും
ഇപ്പോൾ അവ ലഭിക്കാത്തതിന്റെ
കാരണമെന്താണെന്നും
വ്യക്തമാക്കുമോ?
2035.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വഖഫ്
സ്ഥാപനങ്ങളെ സര്‍ക്കാർ
സ്ഥാപനങ്ങളായി പരിഗണിക്കാമോ;
വ്യക്തമാക്കുമോ;
(
ബി )
പി.എം.ജെ.വി.കെ.
പദ്ധതിക്കായുള്ള വഖഫ്
സ്ഥാപനങ്ങളുടെ പ്രപ്പോസലുകള്‍
സംസ്ഥാന വഖഫ് ബോര്‍ഡ് വഴിയാണോ
സമര്‍പ്പിക്കേണ്ടതെന്ന്
അറിയിക്കാമോ; ജില്ലാ ലെവല്‍
കമ്മിറ്റികള്‍ വഴിയല്ലാതെ
വഖഫ് ബോർഡിന് നേരിട്ട്
സ്റ്റേറ്റ് ലെവല്‍
കമ്മിറ്റിയിലേക്ക് പ്രസ്തുത
പ്രപ്പോസലുകള്‍
സമര്‍പ്പിക്കാന്‍
കഴിയുമോയെന്ന് അറിയിക്കാമോ;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
വഖഫില്‍
രജിസ്റ്റര്‍ ചെയ്ത
സ്ഥാപനങ്ങള്‍ക്ക് വഖഫ്
ബോര്‍ഡ് വഴിയല്ലാതെ ഗ്രാമ
വികസന വകുപ്പ് മുഖാന്തിരം
പി.എം.ജെ.വി.കെ. പദ്ധതിക്കായി
അപേക്ഷ സമർപ്പിക്കാന്‍
സാധിക്കുമോ; വ്യക്തമാക്കുമോ;
(
ഡി )
വഖഫ്
സ്ഥാപനങ്ങളില്‍
പി.എം.ജെ.വി.കെ.
പദ്ധതിപ്രകാരം
നിര്‍മ്മിക്കുന്ന
കെട്ടിടങ്ങളുടെയും
ഹോസ്റ്റലുകളുടെയും
സ്ഥാപനങ്ങളുടെയും
ഉടമസ്ഥാവകാശവും നടത്തിപ്പ്
ചുമതലയും പരിപാലനവും പ്രവേശന
അധികാരവും ആര്‍ക്കാണെന്ന്
വിശദമാക്കാമോ;
(
ഇ )
പി.എം.ജെ.വി.കെ.
പദ്ധതിയുടെ പുതുക്കിയ ഗെെഡ്
ലൈൻ പ്രകാരം റവന്യൂ രേഖകളില്‍
കൃത്യമായി വഖഫ് ഭൂമി
രേഖപ്പെടുത്താത്ത
സ്ഥാപനങ്ങളുടെ ഭൂമിയില്‍
നിർദ്ദേശിക്കപ്പെടുന്ന
പദ്ധതികള്‍ക്ക് സ്റ്റേറ്റ്
ലെെവല്‍ കമ്മിറ്റി അംഗീകാരം
നല്‍കാറുണ്ടോ; വിശദമാക്കുമോ;
(
എഫ് )
വഖഫ്
സ്ഥാപനങ്ങളുടെ റവന്യൂ രേഖകളായ
വില്ലേജുകളിലെ എ രജിസ്റ്റര്‍,
ബേസിക് ടാക്സ് റസീപ്റ്റ്
രജിസ്റ്റര്‍ എന്നീ രേഖകള്‍
പരിശാധിച്ചാണോ വഖഫ് ബോര്‍ഡ്
പ്രസ്തുത പദ്ധതിയ്ക്കായി
നിരാക്ഷേപ പത്രം
നല്‍കുന്നതെന്ന് അറിയിക്കാമോ?
2036.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ശബരി
റെയില്‍പാതയുടെ സര്‍വേ
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നത് സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
റെയില്‍പാതയുടെ
നിലവിലെ അലൈന്‍മെന്റില്‍
ജനവാസമേഖലകള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്രമാത്രം ഭാഗം
ജനവാസമേഖലയില്‍കൂടി
കടന്നുപോകുന്നുണ്ടെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ അലൈന്‍മെന്റില്‍
വ്യക്തത വരുത്തി
ജനങ്ങള്‍ക്കുണ്ടായിട്ടുള്ള
ആശങ്കകള്‍
പരിഹരിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
2037.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി-ശബരി
റെയില്‍ പാതയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(
ബി )
അങ്കമാലി-ശബരി
റെയില്‍ പാതയുടെ പുതുക്കിയ
എസ്റ്റിമേറ്റിനൊപ്പം പ്രസ്തുത
പദ്ധതിയുടെ ചെലവ് സംസ്ഥാനം
പങ്കിടുമെന്ന്
ഉറപ്പുനല്‍കുന്ന കത്ത്
കേന്ദ്രത്തിന്
കൈമാറിയിട്ടുണ്ടോ;
വിശദമാക്കുമോ?
2038.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം-ചെങ്കോട്ട
റെയില്‍ പാതയില്‍ നിലവിലുള്ള
ട്രെയിനുകളില്‍ കോച്ചുകളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
(
ബി )
കൊല്ലം
- ചെങ്കോട്ട റെയില്‍ പാതയിലെ
ഏറ്റവും പ്രധാന സ്റ്റേഷനായ
പുനലൂർ റെയിൽവ്വേ സ്റ്റേഷനിൽ
മൂന്നാം പ്ലാറ്റ് ഫോം
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
പുനലൂർ
- ഗുരുവായൂർ തീവണ്ടി മധുരവരെ
നീട്ടിയതിനെ തുടർന്ന്
നിർത്തലാക്കിയ പുനലൂർ
പാതയിലൂടെയുണ്ടായിരുന്ന മറ്റ്
ട്രെയിൻ സർവ്വീസുകൾ
പുനരാരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ;
(
ഡി )
പുനലൂർ-
ചെങ്കോട്ട പാതയിൽ ന്യൂ
ആര്യങ്കാവ് റെയിൽവേ സ്റ്റേഷന്
മറുവശത്ത് റെയിൽ ക്രോസിംഗ്
ഉള്ളതിനാൽ ഇവിടെ ഒരു
മേൽപ്പാലം
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
ഇ )
കേന്ദ്ര
ബഡ്ജറ്റിന് മുന്നോടിയായി
മേല്‍ വിഷയങ്ങള്‍ റെയില്‍വേ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തുന്നതിനായി
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള
നടപടികൾ സ്വീകരിയ്ക്കുമോ;
വിശദമാക്കാമോ?
2039.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ-റെയിൽ
പദ്ധതിയുടെ ഭാഗമായി ഭൂമി
ഏറ്റെടുക്കാൻ റവന്യൂ വകുപ്പിൽ
നിന്നും നിയോഗിച്ചിട്ടുള്ള
ഉദ്യോഗസ്ഥർക്ക് നിലവിൽ ശമ്പളം
ലഭിക്കുന്നില്ല എന്ന വിഷയം
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി
മരവിച്ചിരിക്കുന്നതിനാൽ
മേല്പറഞ്ഞ 205 ജീവനക്കാർക്ക്
മാസങ്ങളായി ശമ്പളം ലഭിക്കാത്ത
പ്രതിസന്ധി ഒഴിവാക്കുന്നതിനും
ജീവനക്കാരുടെ
പുനർവിന്യാസത്തിനുമുള്ള
അടിയന്തര നടപടികൾ
സ്വീകരിക്കുമോ; വിശദാംശം
വ്യക്തമാക്കുമോ?
2040.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം-കാസര്‍ഗോഡ്
സില്‍വര്‍ ലൈന്‍
പദ്ധതിയ്ക്കുള്ള വിശദമായ പഠന
രേഖയും അലൈന്‍മെന്റ് മാപ്പും
തയ്യാറാക്കുന്നതിന് വേണ്ടി
ലിഡാര്‍, ഗൂഗിള്‍ എര്‍ത്ത്
എന്നിവ ഉപയോഗിക്കുന്നതിനു
പകരം ഭൂവിടങ്ങള്‍ നേരിട്ട്
സന്ദര്‍ശിച്ചുള്ള പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
സില്‍വര്‍
ലൈന്‍ പദ്ധതിയ്ക്കായി
ഭൂപ്രകൃതി സര്‍വ്വെ,
ഭൂഘടനാപരമായ സര്‍വ്വെ,
ഭൂസ്വഭാവ സര്‍വ്വെ, ജല
ശാസ്ത്രപരമായ സര്‍വ്വെ,
സാമൂഹിക ആഘാത പഠനം, ഗതാഗത
സര്‍വ്വെ എന്നീ പഠനങ്ങള്‍
ഓരോന്നും ഏതെല്ലാം
ഏജന്‍സികളാണ് നടത്തിയതെന്നും
ഓരോ പഠനങ്ങള്‍ക്കും എത്ര രൂപ
വീതം ചെലവായി എന്നും ഇനം
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(
സി )
ഇവയില്‍
ഏതെങ്കിലും പഠനം
നടത്തിയിട്ടില്ലെങ്കില്‍ അവ
ഏതെല്ലാമാമെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
പഠനങ്ങള്‍ എന്നത്തേയ്ക്ക്
നടത്തുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
സില്‍വര്‍
ലൈന്‍ പദ്ധതിയുടെ പരിസ്ഥിതി
ആഘാത പഠനം നടത്തിയ ഇ.
ക്യൂ.എം.എസ്.ഇന്ത്യ പ്രൈവറ്റ്
ലിമിറ്റഡ്
സമര്‍പ്പിച്ചിട്ടുള്ള
ഒറിജിനല്‍ റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ; ആയത്
ലഭ്യമായിട്ടില്ലെങ്കില്‍ കരട്
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ; ഈ
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിന്
ചെലവാക്കിയ തുകയുടെ വിശദവിവരം
ലഭ്യമാക്കുമോ?
2041.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
തിരുവനന്തപുരം-കാസർഗോഡ് സിൽവർ
ലൈൻ പദ്ധതിക്കുള്ള വിശദ
പഠനരേഖയും അലൈൻമെൻറ് മാപ്പും
തയ്യാറാക്കുന്നതിനു വേണ്ടി
ലിഡാർ / ഗൂഗിൾ എർത്ത്
രീതിയിലല്ലാതെ ഭൂവിടങ്ങൾ
നേരിട്ട് സന്ദർശിച്ച്
കൊണ്ടുള്ള Topographical
Survey (ഭൂപ്രകൃതി സർവ്വേ),
Geographical Survey (ഭൂഘടന
പരമായസർവ്വേ), Geotechnical
Survey (ഭൂസ്വഭാവ സർവ്വേ),
Hydrological Survey (ജല
ശാസ്ത്ര പരമായ സർവ്വേ ),
Social Impact Survey
(സാമൂഹിക ആഘാത പഠനം), Traffic
Survey (ഗതാഗത സർവ്വേ ) എന്നീ
പഠനങ്ങൾ നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പഠനം നടത്തിയിട്ടുണ്ടെങ്കിൽ
ഓരോ പഠനവും ഏതേതു ഏജൻസികളാണ്
നടത്തിയത് എന്നും ഓരോ
പഠനത്തിനും എത്ര രൂപ വീതം
ചെലവായി എന്നുമുള്ള വിശദ
വിവരം ഇനം തിരിച്ച്
ലഭ്യമാക്കാമോ; മേൽ പഠന
റിപ്പോർട്ടുകളുടെ പകർപ്പുകൾ
ലഭ്യമാക്കുമോ; പ്രസ്തുത
പഠനങ്ങൾ
നടത്തിയിട്ടില്ലെങ്കിൽ ആയത്
എന്നത്തേയ്ക്കാണ് നടത്താൻ
നിശ്ചയിച്ചിട്ടുള്ളത്;
വിശദവിവരം നൽകുമോ;
(
സി )
സിൽവർ
ലൈൻ പദ്ധതിയുടെ പരിസ്ഥിതി
ആഘാത പഠനം നടത്തിയ
ഇ.ക്യു.എം.എസ്. എന്ന ഏജൻസി
സമർപ്പിച്ചിട്ടുള്ള ഒറിജനൽ
റിപ്പോർട്ടിന്റെ പകർപ്പോ ആയത്
ലഭ്യമല്ലെങ്കിൽ കരട്
റിപ്പോർട്ടിന്റെ പകർപ്പോ
ലഭ്യമാക്കുമോ; പ്രസ്തുത
റിപ്പോർട്ടുകൾ തയ്യാറാക്കാൻ
ചെലവാക്കിയ തുകയുടെ വിശദാംശം
നൽക്കുമോ?
2042.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനനന്തപുരം-കാസറഗോഡ്
സിൽവർലൈൻ പദ്ധതിക്കുള്ള വിശദ
പഠനരേഖയും അലൈൻമെന്റ് മാപ്പും
തയ്യാറാക്കുന്നതിന് വേണ്ടി
ലിഡാർ/ഗൂഗിൾ എർത്ത്
രീതിയിലല്ലാതെ ഭൂവിടങ്ങൾ
നേരിട്ട് സന്ദർശിച്ച്
കൊണ്ടുള്ള പഠനങ്ങൾ
നടത്തിയിട്ടുണ്ടോ; പദ്ധതിക്ക്
വേണ്ടി ഭൂപ്രകൃതി സർവ്വേ,
ഭൂഘടനപരമായ സർവ്വേ,
ജിയോടെക്നിക്കല്‍ സർവ്വേ,
ഹൈട്രോളജിക്കല്‍ സർവ്വേ,
സോഷ്യല്‍ ഇംപാക്ട് സർവ്വേ,
ട്രാഫിക്ക് സർവ്വേ എന്നിവ
നടത്തിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത ഓരോ പഠനങ്ങളും ഏതേത്
ഏജൻസികളാണ് നടത്തിയതെന്നും ഈ
ഓരോ പഠനങ്ങൾക്കും എത്ര രൂപ
ചെലവായിയെന്നും ഇനം തിരിച്ചു
വിശദമാക്കുമോ; ഈ പഠന
റിപ്പോർട്ടുകളുടെ പകർപ്പുകൾ
ലഭ്യമാക്കുമോ;
(
ബി )
സിൽവർലൈൻ
പദ്ധതിയുടെ പരിസ്ഥിതി ആഘാത
പഠനം നടത്തിയ ഇ.ക്യു.എം.എസ്.
എന്ന ഏജൻസി
സമർപ്പിച്ചിട്ടുള്ള ഒറിജനൽ
റിപ്പോർട്ടിന്റെ പകർപ്പോ അത്
ലഭ്യമല്ലെങ്കിൽ കരട്
റിപ്പോർട്ടിന്റെ പകർപ്പോ
ലഭ്യമാക്കുമോ; പ്രസ്തുത
റിപ്പോർട്ടുകൾ തയ്യാറാക്കാൻ
ചെലവാക്കിയ തുകയുടെ വിശദ
വിവരം നല്‍കുമോ;
(
സി )
സിൽവർലൈനിന്റെ
പ്രധാന വരുമാന സ്രോതസ്സുകൾ
വിശദമാക്കുമോ; പ്രസ്തുത
ട്രെയിനിന്റെ ടിക്കറ്റ്
നിരക്കിന്റെ വിശദാംശവും
തിരുവനന്തപുരത്ത് നിന്ന്
കാസര്‍ഗോഡേക്കും തിരികെയും
പ്രതിദിനം എത്ര യാത്രക്കാരെ
വീതം
പ്രതീക്ഷിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
പ്രത്യേകമായി സോയിൽ
ടെസ്റ്റിംഗ്
നടത്തിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത സോയിൽ ടെസ്റ്റിംഗ്
532 കി.മീ. വരുന്ന പാതയുടെ
എത്ര ഇടങ്ങളിൽ
നടത്തിയിട്ടുണ്ടെന്നും ഏത്
ഏജൻസികളെയാണ് വിവിധ ജില്ലകളിൽ
ഇതിനായി
നിയോഗിച്ചിരുന്നതെന്നും
ഇതിനുള്ള ചെലവുകള്‍
എത്രയെന്നുമുള്ള വിശദാംശം
അറിയിക്കുമോ; ഇതിന്റെ പഠന
റിപ്പോർട്ടുകൾ ലഭ്യമാക്കാമോ;
(
ഇ )
സിൽവർലൈൻ
പദ്ധതിക്കും അനുബന്ധമായ മറ്റ്
ആവശ്യങ്ങൾക്കും എത്ര ഭൂമിയാണ്
വേണ്ടതെന്നും
ഇതോടനുബന്ധിച്ചുള്ള സ്മാർട്ട്
സിറ്റികൾ നിർമ്മിക്കുന്നതിന്
മാത്രമായി എത്ര ഭൂമിയാണ്
വേണമെന്നും പദ്ധതിയുടെ ഓരോ
ആവശ്യങ്ങൾക്കും വേണ്ട
ഭൂമിയുടെ ജില്ല തിരിച്ചുള്ള
കണക്കും ലഭ്യമാക്കുമോ;
പ്രസ്തുത പദ്ധതിക്ക് ഇന്ത്യൻ
റെയിൽവെയുടെ കൈവശമുള്ള എത്ര
ഭൂമി നല്കാമെന്നാണ്
സമ്മതിച്ചിട്ടുള്ളതെന്നും
ഇവയുടെ ജില്ല തിരിച്ചുള്ള
വിവരങ്ങളും ലഭ്യമാക്കുമോ;
(
എഫ് )
പ്രസ്തുത
പദ്ധതിക്ക് എത്ര
അതിരടയാളക്കല്ലുകൾ
വാങ്ങിയിട്ടുണ്ടെന്നും
ഏതെല്ലാം ഏജൻസികൾക്കാണ്
ഇതിന്റെ ഓർഡർ
കൊടുത്തിരുന്നതെന്നും സപ്ലൈ
ഓർഡർ പ്രകാരം ഇതിന്റെ വിതരണം
പൂർത്തിയാക്കിയിരുന്നോയെന്നും
പ്രസ്തുത കല്ല് സപ്ലൈ
ചെയ്യുന്നതിന് ചെലവായ തുകയുടെ
വിശദാംശവും കല്ലുകളുടെ
വിലയുൾപ്പെടെ ഇനം തിരിച്ച്
നൽകുമോ; ഈ കല്ലുകൾ
വസ്തുവകകളിൽ ഇടുന്നതിനെ
ചെറുത്തതിന്റെ പേരിൽ എത്ര
കേസുകൾ വിവിധ പോലീസ്
സ്റ്റേഷനുകളിൽ
നിലവിലുണ്ടെന്ന് അറിയിക്കാമോ;
(
ജി )
ഈ
പദ്ധതി
നടപ്പിലാക്കിയാലുണ്ടാകാവുന്ന
പ്രശ്നങ്ങൾ ഉൾപ്പടെ
സൂചിപ്പിച്ച് കൊണ്ടും പദ്ധതി
ഉപേക്ഷിക്കണമെന്നും മറ്റും
ആവശ്യപ്പെട്ടുകൊണ്ടും എത്ര
വ്യക്തിഗത നിവേദനങ്ങളും ഭീമ
ഹർജികളും സർക്കാരിന്
ലഭിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ; കെ.ആർ.ഡി.സി.എൽ.
രൂപീകരണത്തിനുശേഷം നാളിതുവരെ
സിൽവർലൈൻ പദ്ധതിയുമായി
ബന്ധപ്പെട്ട്
ചെലവാക്കിയിട്ടുള്ള വിവിധയിനം
ചെലവുകളുടെ വിശദ വിവരം ഇനം
തിരിച്ച് ലഭ്യമാക്കുമോ?
2043.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ന്യുനപക്ഷക്ഷേമം, കായികം,
വഖഫ്, ഹജ് തീർത്ഥാടന വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലുള്ള
റെയില്‍വേ അണ്ടര്‍ പാസുകള്‍
നവീകരിക്കുന്നതിനും പുതിയവ
നിര്‍മ്മിക്കുന്നതിനും
ആവശ്യമായ ഇടപെടല്‍ കേന്ദ്ര
റെയില്‍വേ മന്ത്രാലയവുമായി
ബന്ധപ്പെട്ട് നടത്തുവാന്‍
സാധിക്കുമോ;
(
ബി )
ആയത്
സംബന്ധിച്ച് കോഴിക്കോട്
ജില്ലയില്‍ നടക്കുന്ന
പ്രവർത്തനങ്ങൾ വിശദമാക്കാമോ?
|
|
|
|
|
|
|
|